Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jan Suraj Party

ബി​ഹാ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ബ​ങ്കി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മത്സരിക്കാനൊരുങ്ങി പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: ബി​ഹാ​റി​ലെ ബ​ങ്കി​പ്പൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ, പ്ര​ശാ​ന്ത് കി​ഷോ​ർ താ​ൻ രൂ​പീ​ക​രി​ച്ച 'ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി'​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കും. ബി​ഹാ​ർ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് നേ​രി​ട്ട് ഇ​റ​ങ്ങാ​നു​ള്ള പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ തീ​രു​മാ​നം.

ബി​ജെ​പി​യു​ടെ ഉ​റ​ച്ച കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന മ​ണ്ഡ​ല​മാ​ണ് ബ​ങ്കി​പ്പൂ​ർ. ഇ​വി​ടെ സി​റ്റിം​ഗ് എം​എ​ൽ​എ ബി​ജെ​പി​യു​ടെ നി​തി​ൻ ന​ബി​നാ​ണ്. 2025-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യു​ടെ രേ​ഖാ കു​മാ​രി​യെ 51,000-ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് നി​തി​ൻ ന​ബി​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച വ​ന്ദ​ന കു​മാ​രി 7,717 വോ​ട്ടു​ക​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും ഈ ​മ​ത്സ​രം. സം​സ്ഥാ​ന​ത്തെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്ക് ബ​ദ​ലാ​യി ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​ത്. യു​വാ​ക്ക​ൾ​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പ്ര​ചാ​ര​ണ​മാ​യി​രി​ക്കും ത​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം മു​ൻ​പ് സൂ​ചി​പ്പി​ച്ചി​രു​ന്നു.

മു​ൻ​പ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​നാ​യി പ്ര​വ​ർ​ത്തി​ച്ച പ്ര​ശാ​ന്ത് കി​ഷോ​ർ, ഇ​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​യി​ലൂ​ടെ അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ബ​ങ്കി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ത്ഥി​ത്വം പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കാ​നും, ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റ്റി​മ​റി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം സ്ഥാ​നാ​ർ​ത്ഥി​ത്വം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പാ​ർ​ട്ടി പു​റ​ത്തു​വി​ടും. ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഈ ​പ്ര​ഖ്യാ​പ​നം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് 60% ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ 60.40 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66.10 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (53.17%). വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; ജ​ൻ സു​രാ​ജി​ന് ത​ന്നെ​യാ​ണ് മു​ൻ​തൂ​ക്കം: പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്കാ​ണ് മു​ൻ​തൂ​ക്ക​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. വ​ൻ മു​ന്നേ​റ്റ​മാ​യി​രി​ക്കും പാ​ർ​ട്ടി ന​ട​ത്തു​ക​യെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് പ​ക്ഷെ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യി​രി​ക്കി​ല്ല. ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് അ​വ​ർ​ക്ക് ഏ​റ്റ​വും ന​ല്ല​ത്. അ​വ​ർ അ​ത് ത​ന്നെ​യാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. ഫ​ലം വ​രു​ന്പോ​ൾ ഏ​വ​രും ഞെ​ട്ടും.'-​പ്ര​ശാ​ന്ത് അ​വ​കാ​ശ​പ്പെ​ട്ടു.

മി​ക​ച്ച പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ത് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും എ​തി​രാ​യ വി​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ള്ള​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ന്നു. 65.08 ശ​ത​മാ​യി​രു​ന്നു പോ​ളിം​ഗ്. ചൊ​വ്വാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ആ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ല: പ്ര​ശാ​ന്ത് കി​ഷോ​ർ

പാ​റ്റ്ന: ജ​ൻ സു​രാ​ജ് പാ​ർ​ട്ടി ആ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പും സ​ഖ്യം ചേ​രി​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​വും സ​ഖ്യ​മു​ണ്ടാ​കി​ല്ല എ​ന്നും പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി.

"ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക​മാ​ണ്. ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യെ ജ​ന​ങ്ങ​ൾ ചി​ല​പ്പോ സ്വീ​ക​രി​ക്കും അ​ല്ലെ​ങ്കി​ൽ ത​ള്ളി​ക്ക​ള​യും. എ​ന്താ​യാ​ലും ഞ​ങ്ങ​ൾ പോ​രാ​ട്ടം തു​ട​രും. ചി​ല​പ്പോ​ൾ 10 സീ​റ്റി​ൽ താ​ഴെ​യെ ല​ഭി​ക്കൂ അ​ല്ലെ​ങ്കി​ൽ 150ൽ ​സീ​റ്റു​ക​ൾ ല​ഭി​ക്കും.'-​പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഗോ​പാ​ൽ​ഗ​ഞ്ചി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗോ​പാ​ൽ​ഗ​ഞ്ചി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി അ​നൂ​പ് കു​മാ​ർ ശ്രീ​വാ​സ്ത​വ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​നൂ​പ് കു​മാ​ർ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

ഗോ​പാ​ൽ​ഗ​ഞ്ചി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ശ​ശി ശേ​ഖ​ർ സി​ൻ​ഹ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി അ​നൂ​പ് കു​മാ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നൂ​പ് കു​മാ​ർ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up